27 April 2024 Saturday

ഇഷ്ട വാഹനം കണ്ടാല്‍ ആദ്യം 'സ്കെച്ചിടും', അവസരം നോക്കി പൊക്കും; വാഹന മോഷണസംഘത്തിലെ പ്രധാനി പിടിയിൽ

ckmnews

കോഴിക്കോട്: അന്തർജില്ലാ വാഹനമോഷണ സംഘത്തിന് മോഷ്ടിക്കേണ്ട വാഹനങ്ങൾ സ്കെച്ചിട്ട് വിവരങ്ങള്‍ കൈമാറുകയും, വാഹനങ്ങൾ മോഷ്ടിക്കുകും ചെയ്യുന്ന യുവാവ് പിടിയില്‍. മലപ്പുറം പുളിക്കൽ സ്വദേശി അജിത് (21) ആണ് പിടിയിലായത്.  അന്തർജില്ലാ വാഹനമോഷണ സംഘത്തിലെ മഖ്യ ആസൂത്രകനാണ് പിടിയിലായത്. കോഴിക്കോട്  ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്‍റെ  നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡിന്‍റേയും കസബ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാലെ അറസ്റ്റ് ചെയ്തത്.  നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അജിത്തെന്ന് പൊലീസ് അറിയിച്ചു. 


കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം നടന്ന രാത്രികാല പ്രത്യേക വാഹനപരിശോധനയിലാണ് പ്രതിയെ കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. നഗരത്തിൽ വർദ്ധിച്ചു വരുന്ന വാഹനമോഷണങ്ങളെകുറിച്ചും സമാനമായ വാഹനമോഷണ സംഘങ്ങളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഇഷ്ടപ്പെട്ട വാഹനം കണ്ടാലുടൻ കിലോമീറ്ററുകളോളം വാഹനത്തെ പിൻതുടർന്ന് ഉടമസ്ഥൻ  കൺവെട്ടത്തുനിന്നും മാറിയാൽ നിമിഷങ്ങൾ കൊണ്ട് വാഹനം മോഷ്ടിച്ചെടുക്കുന്ന സംഘത്തിൽ പെട്ടയാളാണ് പിടിയിലായ പുളിക്കൽ അജിത്ത്. പെൺ സുഹൃത്തുക്കളുടെ മുന്നിൽ ഷൈൻ ചെയ്യാനാണ് മോഷ്ടിച്ച വാഹനം ഉപയോഗിക്കുന്നത്.