09 May 2024 Thursday

'പരിധിവിട്ട ഉപയോഗമില്ല, മൊബൈല്‍ അഡിക്ഷനുമില്ല'; ദുരൂഹത ഒഴിയാതെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ

ckmnews

തിരുവനന്തപുരം:  നാവായിക്കുളത്ത് മൊബൈൽ അഡിക്ഷൻ താങ്ങാനാവാതെ ആത്മഹത്യചെയ്ത പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഉച്ചയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീത ബാൻഡുകൾക്ക് അടിയമയായ തനിക്ക് പഠനത്തിൽ ശ്രദ്ധചെലുത്താനാവുന്നില്ലെന്ന് എഴുതിവച്ചാണ് പെൺകുട്ടി ജീവൻ ഒടുക്കിയത്. 


പത്താംക്ലാസിൽ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങി പാസായ മിടുമിടുക്കിയാണ് ജീവ. പ്രായത്തിൽ കവിഞ്ഞ പക്വത കാണിച്ചിരുന്നു. അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബം. ജീവാ മോഹന്റെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ്  ബന്ധുക്കളും നാട്ടുകാരും.