09 May 2024 Thursday

ഉമ തോമസിന് ചരിത്ര വിജയം;ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്, ജനവിധിയിൽ ഞെട്ടി ഇടത് പക്ഷം:കാൽ ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം

ckmnews

ഉമ തോമസിന് ചരിത്ര വിജയം;ആഹ്ലാദത്തിമിർപ്പിൽ യു.ഡി.എഫ്,


ജനവിധിയിൽ ഞെട്ടി ഇടത് പക്ഷം:കാൽ ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം


കൊച്ചി: വാശിയും വീറും നിറഞ്ഞ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് മിന്നും വിജയം. 25,016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് വിജയിച്ചത്. 2021ൽ പി.ടി. തോമസ് നേടിയ 14,329 വോട്ടിന്‍റെ ഭൂരിപക്ഷവും അതിന് മുമ്പ് ബെന്നി ബെഹനാൻ നേടിയ 22,406 വോട്ടിന്‍റെ ഭൂരിപക്ഷവും മറികടന്നാണ് ഉമയുടെ മിന്നും പ്രകടനം. 


വോട്ട് നില: ഉമ തോമസ് -72,770. ഡോ. ജോ ജോസഫ് -47,754, എ.എൻ. രാധാകൃഷ്ണൻ -12,957. 



വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിൽ പോലും ഇടത് സ്ഥാനാർഥി ജോ ജോസഫിന് മുന്നിലെത്താൻ സാധിച്ചില്ല. 12 റൗണ്ടുകളായി നടന്ന വോട്ടെണ്ണലിൽ ഓരോ റൗണ്ടിലും ആനുപാതികമായി ഉമ തോമസ് ഭൂരിപക്ഷം വർധിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു മത്സരം കാഴ്ചവെക്കാൻ പോലും ഇടത് സ്ഥാനാർഥിക്ക് സാധിച്ചില്ല. ഇടത് കേന്ദ്രങ്ങളെ പാടെ ഞെട്ടിച്ചുകൊണ്ടുള്ള വിധിയാണ് തൃക്കാക്കരയിലെ വോട്ടർമാർ നൽകിയിരിക്കുന്നത്.