26 April 2024 Friday

മലപ്പുറത്ത് പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച:ഒരാൾ കൂടി അറസ്റ്റിൽ

ckmnews

മലപ്പുറത്ത് പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച:ഒരാൾ കൂടി അറസ്റ്റിൽ


 മലപ്പുറം:പോലീസ് ചമഞ്ഞ് 80 ലക്ഷം രൂപയുടെ കുഴൽപ്പണ കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.കഴിഞ്ഞ വർഷം നവംബർ മാസത്തിൽ മലപ്പുറം കോഡൂരിൽ വെച്ച്  പോലീസ് ചമഞ്ഞു 80 ലക്ഷം രൂപയുടെ കുഴൽപ്പണം കവർച്ചചെയ്ത സംഭവത്തിൽ അന്തർ ജില്ല കുഴൽപ്പണ കവർച്ച സംഘത്തിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി നിഷാദ് എന്ന ഉണ്ണികുട്ടനെ ആണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം  ആലപ്പുഴയിൽ നിന്ന് പിടികൂടിയത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.