27 April 2024 Saturday

തോട്ടിൽ വീണ വസ്ത്രം എടുക്കാൻ ശ്രമിക്കുന്നിനിടെ ഒഴുക്കിൽ പെട്ടു, 15-കാരൻ മരിച്ചു

ckmnews

കോട്ടയം: തൃക്കോതമംഗലത്ത് പതിനഞ്ച്‍വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പരുത്തുംപാറ സ്വദേശി അഖിലാണ് മരിച്ചത്. സുഹൃത്തുക്കളുമായി തോട്ടിൽ കുളിക്കാനെത്തിയ അഖിൽ വെള്ളത്തിൽ വീണ വസ്ത്രം എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സെത്തിയാണ് അഖിലിന്‍റെ മൃതദേഹം പുറത്തെടുത്തത്.