27 April 2024 Saturday

ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

ckmnews

ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്. 


പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാർ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. പ്രതി ദീപക്കിനെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണമടക്കം നിരവധി കേസുകളുണ്ട്. ഏപ്രിൽ 13നാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂൾ വരാന്തയിൽ മൃതദേഹം കണ്ടെത്തിയത്.


കൊലയ്ക്ക് കാരണം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണെന്നാണ് റിപ്പോർട്ട്. കേസിൽ നേരത്തെ ആലത്തൂർ സ്വദേശി അൻവർ അലിയെ പൊലീസ് പിടികൂടിയിരുന്നു.