26 April 2024 Friday

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത;കാലവർഷം നേരത്തെ എത്തിയേക്കും

ckmnews

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത;കാലവർഷം നേരത്തെ എത്തിയേക്കും


തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നു മുതൽ മഴ കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം. കാലവർഷം നേരത്തേ എത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.


തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. ആൻഡമാനിൽ കാലവർഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തുവെങ്കിലും കേരളത്തിൽ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുക.