26 April 2024 Friday

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽനിന്നു മടങ്ങിയെത്തി

ckmnews

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽനിന്നു മടങ്ങിയെത്തി


തിരുവനന്തപുരം∙അമേരിക്കയിലെ ചികിത്സയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. പുലർച്ചെ മൂന്നു മണിക്കുള്ള വിമാനത്തിൽ  ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസത്തെ ചികിൽസക്കായി കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.



മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജനുവരിയിൽ അദ്ദേഹം യുഎസിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കു മൂലമാണു വൈകിയത്.


സംസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി  തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകും. 12 ന് നടക്കുന്ന ഇടതു മുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും.