26 April 2024 Friday

കുണ്ടറ ബാറിലെ സംഘർഷം, മർദ്ദനമേറ്റ യുവാവ് മരിച്ചു

ckmnews

കൊല്ലം: കുണ്ടറയിൽ ബാറിൽ വെച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അതിഥി തൊഴിലാളി പർവീൺ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെ കുണ്ടറയിലെ റോയൽ ഫോർട്ട് ബാറിൽ ജീവനക്കാരുമായി സംഘർഷമുണ്ടായി. ഇതിൽ പരിക്കേറ്റ യുവാവാണ് മരിച്ചത്. ബാർ അടച്ചതിന് ശേഷവും മദ്യം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാർ ജീവനക്കാരാണ് പർവീൺ രജുവിനെ മർദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായ ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.