27 April 2024 Saturday

സർക്കാർ ഉറപ്പ് പാലിച്ചില്ല; വീണ്ടും സമരം തുടങ്ങി സർക്കാർ ഡോക്ടർമാർ

ckmnews

തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ സമരം  തുടങ്ങി. സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപകത എന്നിവ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങൾ, ഇ സഞ്ജീവനി ഡ്യൂട്ടി, ട്രെയിനിങ് എന്നിവ ബഹിഷ്കരിക്കും. നേരത്തെ ആരോഗ്യമന്ത്രി നൽകിയ ഉറപ്പിന്മേൽ ഡോക്ടർമാർ സമരം നിർത്തി വെച്ചിയിരുന്നു.


ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീർഘനാൾ നീണ്ട നിസ്സഹകരണ സമരവും, നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ കെ ജി എം ഒ എ ക്ക് രേഖാമൂലം നൽകിയിരുന്നു.