26 April 2024 Friday

കാക്കനാട്ടെ ഫ്‌ളാറ്റില്‍ റെയ്ഡ്, കണ്ടെടുത്തത് 82 കുപ്പി ഹാഷിഷ് ഓയില്‍, MDMA; ചാവക്കാട് സ്വദേശി അടക്കം എട്ടുപേര്‍ പിടിയില്‍

ckmnews

കാക്കനാട്ടെ ഫ്‌ളാറ്റില്‍ റെയ്ഡ്, കണ്ടെടുത്തത് 82 കുപ്പി ഹാഷിഷ് ഓയില്‍, MDMA;  ചാവക്കാട് സ്വദേശി അടക്കം  എട്ടുപേര്‍ പിടിയില്‍


കാക്കനാട്: തൃക്കാക്കരയില്‍ വീണ്ടും മയക്കുമരുന്നുവേട്ട. കാക്കനാട്ടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 82 കുപ്പി ഹാഷിഷ് ഓയിലും 11 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് അറസ്റ്റിലായത്.വഴുതക്കാട് അമൃതഗര്‍ഭ വീട്ടില്‍ ശങ്കരനാരായണന്‍ (23), ആലപ്പുഴ വള്ളികുന്നം കൊല്ലക വീട്ടില്‍ മുഹമ്മദ് സിറാജ് (21), കല്ലമ്പലം ഇര്‍ഫാന്‍ മന്‍സിലില്‍ റിസ്വാന്‍ (23), ആലപ്പുഴ ചേര്‍ത്തല വടക്കേകന്നത് വീട്ടില്‍ ജിഷ്ണു (22), തേക്കുമുറി പുളിയന്നൂര്‍ ഏഴപ്പറമ്പില്‍ വീട്ടില്‍ അനന്തു (27), ഹരിപ്പാട് ചിങ്ങോട് മൂടോളില്‍ കിഴക്കേതില്‍ വീട്ടില്‍ അഖില്‍ (24), ചാവക്കാട് പിള്ളക്കാട് പുതുവടതയില്‍ വീട്ടില്‍ അന്‍സാരി (23), കോട്ടയം വില്ലൂന്നി തിരുത്താക്കിരി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ കാര്‍ത്തിക (26) എന്നിവരാണ് പിടിയിലായത്.


കാക്കനാട്ടെ ഫ്‌ളാറ്റില്‍ ലഹരിമരുന്നുപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ വി.യു. കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസുമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.