26 April 2024 Friday

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്; നിര്‍മാതാവിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

ckmnews

ദുബായില്‍ നിന്ന് കാര്‍ഗോവഴി ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ സ്വര്‍ണംക്കടത്തിയ കേസില്‍ സിനിമ നിര്‍മാതാവ് സിറാജ്ജുദ്ദീന്റെ വീട്ടില്‍ റെയ്ഡ്. സ്വര്‍ണക്കടത്തില്‍ സിറാജ്ജുദീനും പങ്കെന്ന് കസ്റ്റംസ്. അതേസമയം, സ്വര്‍ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയര്‍മാന്‍ എ.എ ഇബ്രാഹിംകുട്ടിയുടെ മകന്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടുട്ടുണ്ടെന്ന ആരോപണണത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന്റെ പരിശോധന. മകന്‍ നിരപരാധിയാണെന്ന് ഇബ്രാഹിംകുട്ടി പ്രതികരിച്ചു.