26 April 2024 Friday

ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിലിടിച്ച് അപകടം; പിന്നിലിരുന്ന വിദ്യാർഥിനി മരിച്ചു

ckmnews

ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റിലിടിച്ച് അപകടം; പിന്നിലിരുന്ന വിദ്യാർഥിനി മരിച്ചു


കാഞ്ഞിരപ്പള്ളി ∙ ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു. കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിനി അനുപമ (21) ആണു മരിച്ചത്. രാമങ്കരി പഞ്ചായത്ത് 3–ാം വാർഡിൽ തിരുവാതിരയിൽ മോഹനന്റെയും ശുഭയുടെയും മകളാണ്. 


ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കൽ ഓലിക്കപാറയിൽ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടമുണ്ടായത്. ഇരുവരും സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽ ബൈക്കും വീടിന്റെ ഗേറ്റും തകർന്നു. അനുപമയുടെ സഹോദരൻ: ആനന്ദ് മോഹൻ.