26 April 2024 Friday

സംസ്ഥാന മന്ത്രി സഭ യോഗം ഇന്ന്

ckmnews

നിരവധി സുപ്രധാന തീരുമാനങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് . മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബസ് , ഓട്ടോ- ടാക്സി ചാർജ് വർധനവുകളിൽ തീരുമാനമായേക്കുമെന്നാണ് വിവരം . നിരക്കുവർധന നടപ്പിൽ വരുത്തുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു . നിരക്കുവർധന സംബന്ധിച്ച് ഉദ്യോഗസ്ഥതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാകും വർധന സംബന്ധിച്ച ഫയൽ മന്ത്രിസഭയുടെ പരിഗണനക്കു വരുന്നത് . കൊവിഡ് കാലത്ത് അധികമായി ഏർപ്പെടുത്തിയ ചാർജിനു മുകളിലാണോ വർധന നടപ്പാക്കാൻ അനുമതി നൽകുക എന്നതാണ് പ്രധാന ചർച്ചാവിഷയം .