27 April 2024 Saturday

28ന് കെഎസ്ആര്‍ടിസി പണിമുടക്ക്

ckmnews

28ന് കെഎസ്ആര്‍ടിസി പണിമുടക്ക്


ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സമരത്തിലേക്ക്.മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഈ മാസം 28 ന് പണിമുടക്കുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചു. വിഷുവും ഈസ്റ്ററും ആയിട്ടുപോലും മാര്‍ച്ചിലെ ശമ്പളം നല്‍കാനായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യുസിയും ചീഫ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും എ.ഐ.ടി.യു.സി നേതാക്കള്‍ പറ‍ഞ്ഞു.