Kannur
കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. കൂടാതെ തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് അതീവ ഗുരുതരമല്ല. ഇടിമിന്നലേറ്റവരിൽ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.