09 May 2024 Thursday

ഓട്ടോ മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്‍ത്തിയേക്കും; നിരക്ക് വര്‍ധന പുനപരിശോധിക്കും

ckmnews

ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയ ഓട്ടോ മിനിമം ചാര്‍ജ് പുനപരിശോധിക്കാന്‍ തീരുമാനം. മിനിമം ചാര്‍ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്‍ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപയായി ഉയര്‍ത്താനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരുന്നത്.

ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചാര്‍ജ് പുനപരിശോധിക്കാനുള്ള തീരുമാനം. ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധനയില്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് വില വര്‍ധന പുനപരിശോധിക്കാനുള്ള നീക്കം. ഈ മാസം 15നുശേഷം നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.

ഇന്ധനവില ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം ഓട്ടോ , ടാക്‌സി ചാര്‍ജും കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്ന് മന്ത്രി പറഞ്ഞു. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.