09 May 2024 Thursday

റമസാൻ വ്രതാരംഭത്തിന് തുടക്കം; ഇനി പുണ്യത്തിന്റെ പകലിരവുകൾ

ckmnews

റമസാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കം. മലപ്പുറം പരപ്പനങ്ങാടി കടപ്പുറത്തും തമിഴ് നാട് പുതുക്കോട്ടയിലുമാണ് മാസപ്പിറവി കണ്ടത്. പാപമോചനത്തിന്‍റെയും പുണ്യങ്ങള്‍ വാരിക്കൂട്ടുന്നതിന്‍റെയും പകലിരവുകളാണ് ഇനിയുള്ള ഒരുമാസക്കാലം.

കര്‍മ്മങ്ങള്‍ക്ക് ആയിരം ഇരട്ടി പ്രതിഫലം കൊയ്യാന്‍ കഴിയുന്ന പുണ്യമാസം. ഇച്ഛകളെയും ആസക്തികളെയും ത്യജിച്ച് അരുതായ്മകളെ തടയിടാനുള്ള ആത്മീയമായ തയ്യാറെടുപ്പ്. വിശ്വാസികള്‍ക്ക് അതാണീ നന്മ വറ്റാത്ത റമസാന്‍കാലം.