09 May 2024 Thursday

എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; നാല് ല​ക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതും

ckmnews

 തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും.

സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങൾ ആണ്. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടൈസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക. 

[31/03, 10:31 am] വൈശാഖ് ചിയ്യാനൂർ: ദില്ലി: മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത് സംബന്ധിചുള്ള ശുപാർശകള്‍ കേരളവും ,തമിഴ്നാടും ഇന്ന് സമർപ്പിക്കും. റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ എന്നിവയിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകണംഎന്നതാണ് കേരളത്തിന്റെ ആവശ്യം.