09 May 2024 Thursday

100 കോടി ക്ലബ്ബിൽ ഇടം നേടി മൈക്കിളപ്പനും പിള്ളേരും; വമ്പൻ വിജയവുമായി 'ഭീഷ്മപർവം' ഓടിടിയിലേക്ക്

ckmnews

100 കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. തിയേറ്ററിൽ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റുകളിൽ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പർവ്വം നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

അടുത്തിടെ റിലീസായതിൽ മികച്ച പ്രതികരണം നേടിയ മെഗാസ്റ്റാർ ചിത്രമാണ് ഭീഷ്മപർവ്വം. ബിഗ് ബി എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ എന്ന നിലയിൽ നിർമാണത്തിന്റെ പ്രാരംഭഘട്ടം മുതൽ ഭീഷ്മപർവ്വം ശ്രദ്ധ നേടിയിരുന്നു.