09 May 2024 Thursday

തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു പവന് 38120

ckmnews

സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.ഒരു പവന്‍ വിലയില്‍ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു.


ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് (22 കാരറ്റ്) 4765 രൂപയാണ്. ഒരു പവന്റെ വില 38120 രൂപയിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും സമാനമായ കുറവുണ്ടായി. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നത്തെ വില ഗ്രാമിന് 3935 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ് ഗ്രാമിന്. വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 72 രൂപയിലാണ് വെള്ളിയുടെ വിപണനം