09 May 2024 Thursday

ഇനി ഡിസംബറിൽ കാണാം; 27ആമത് ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ

ckmnews

27ആമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ നടക്കും. ഈ വർഷം ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള നടക്കുക. ഐഎഫ്എഫ്കെയുടെ ഇൻസ്റ്റഗ്രാം ഹാൻഡിൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാധാരണയായി എല്ലാ വർഷവും ഡിസംബർ രണ്ടാം ആഴ്ചയാണ് ഐഎഫ്എഫ്കെ നടക്കാറുണ്ടായിരുന്നത്. എന്നാൽ, കൊവിഡ് സാഹചര്യം പരിഗണിച്ച് കഴിഞ്ഞ മേള ഈ വർഷം മാർച്ചിലേക്ക് മാറ്റുകയായിരുന്നു.