09 May 2024 Thursday

നാളെ മുതൽ നാല് ദിവസം ബാങ്ക് അവധി

ckmnews

അടുത്ത നാല് ദിവസം ബാങ്കിംഗ് മേഖല നിശ്ചലമാകും . രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതൽ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല . ഈ മാസത്തെ നാലാമത്തെ ശനിയാഴ്ചയായ നാളത്തെ ബാങ്ക് അവധിയും ഞായറും കഴിഞ്ഞ് തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ പണിമുടക്കാണ് . ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളിൽ മൂന്നെണ്ണം സംസ്ഥാനത്ത് പണിമുടക്കുന്നുണ്ട് . സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ ഓൾ ഇന്ത്യ ബാങ്ക് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനുമാണ് സമരത്തിൽ പങ്കെടുക്കുന്നത് .ദേശസാൽകൃത ബാങ്കുകളുടെയും സഹകരണ , ഗ്രാമീൺ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവർത്തനം തടസ്സപ്പെടും . അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് , ഐസിഐസിഐ പോലുള്ള ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടാനിടയില്ല . മാർച്ച് 28 രാവിലെ ആറ് മണി മുതൽ മാർച്ച് 30 രാവിലെ ആറ് മണി വരെയാണ് പണിമുടക്ക് .