27 April 2024 Saturday

അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയ്ഡ്; വന്‍ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

ckmnews

കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ.  ഒറീസയിലെ നയാഗർ സ്വദേശി കാർത്തിക്ക് മാലിക്ക്,ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെ കസബ പോലീസ് ഇൻസ്പെക്ടർ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ ടി.ജയകുമാറിൻ്റെ കീഴിലുള്ള സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫ്) ചേർന്ന് നടത്തിയ റെയ്ഡിൽ പിടികൂടിയത്. 

സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ  സംസ്ഥാന വ്യാപകമായി നടന്നു വരുന്ന നടപടികളുടെ ഭാഗമായി ജില്ല പോലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐപിഎസിന്‍റെ നിർദ്ദേശ പ്രകാരമാണ് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ  റെയ്ഡ് നടത്തിയത്.  കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടിൽ നടന്ന റെയ്ഡിൽ ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു.