26 April 2024 Friday

പാലക്കാട് ജില്ലയിൽ വിവിധ വനമേഖലകളിൽ കാട്ടുതീ പടരുന്നു.

ckmnews

പാലക്കാട് ജില്ലയിൽ വിവിധ വനമേഖലകളിൽ കാട്ടുതീ അണയാതെ പടരുകയാണ്. വാളയാർ മലമുകളിൽ രണ്ടുദിവസമായി കത്തുന്ന തീ ഇപ്പോഴും പൂർണമായും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്റെ 40 അംഗ സംഘം തീയണയ്ക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. കൂടുതലിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.