09 May 2024 Thursday

‘ഭാര്യ പുരുഷനാണ്’; ഭാര്യയ്‌ക്കെതിരെ വഞ്ചാനകുറ്റത്തിന് കേസെടുക്കണമെന്ന് കാണിച്ച് ഹർജി നൽകി ഭർത്താവ്

ckmnews

ഭാര്യയ്‌ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന് കാണിച്ച് സുപ്രിംകോടതിയെ സമീപിച്ച് ഭർത്താവ്. ഭാര്യ പുരുഷനാണെന്നായിരുന്നു പരാതിക്കാരന്റെ വാദം. ഈ വസ്തുത മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഭാര്യയിൽ നിന്ന് മറുപടി തേടി സുപ്രിംകോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്ഡ കൗൾ, ജസ്റ്റിസ് എംഎം സുന്ദ്രേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെക്ഷൻ 420 (വഞ്ചനാക്കുറ്റം) പ്രകാരം കേസെടുക്കണമെന്നാണ് ഭർത്താവിന്റെ വാദംഭാര്യയ്‌ക്കെതിരെ മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ സമർപ്പിച്ചുകൊണ്ടായിരുന്നു ഭർത്താവിന്റെ വാദം. മെഡിക്കൽ റെക്കോർഡുകൾ പ്രകാരം ഭാര്യയ്ക്ക് പുരുഷന്റേതിന് സമാനമായ ജനനേന്ദ്രിയവും ‘ഇംപർഫൊറേറ്റ് ഹൈമൻ’ എന്ന അവസ്ഥയും ഉണ്ട്. ജന്മനാ തന്നെയുണ്ടായിരുന്നതാണ് ‘ഇംപർഫൊറേറ്റ് ഹൈമൻ’. വിവാഹത്തിന് മുൻപേ തന്നെ തന്റെ ജനനേന്ദ്രിയത്തെ കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ വസതുത മറച്ചുവച്ച് വിവാഹം കഴിച്ചതിന് വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നും ഭർത്താവിന്റെ വാദം.

2016 ലാണ് പരാതിക്കാരനും ഭാര്യയും തമ്മിൽ വിവാഹിതരാകുന്നത്. തുടർന്ന് 2017 ൽ ഭർത്താവ് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകുകയായിരുന്നു. അന്ന് ഭാര്യയ്ക്ക് സമൻസ് അയച്ച കോടതി വിധി എന്നാൽ മധ്യപ്രദേശ് ഹൈക്കോടതി ജൂൺ 2021 ൽ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് ഭർത്താവ് നിലവിൽ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.