09 May 2024 Thursday

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു

ckmnews

സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ ടേം പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു


ദില്ലി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ ഫലം  പ്രഖ്യാപിച്ചു. പത്താം ക്ലാസ് ടേം 1 പരീക്ഷകളുടെ മാർക്ക് ഷീറ്റുകൾ ബോർഡ് അതത് സ്‌കൂളിലേക്ക് അയച്ചുവെന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് സ്കൂളുകൾ വഴി സ്കോർ അറിയാം.  ഔദ്യോഗിക വെബ്‌സൈറ്റുകളായ  cbse.gov.in, cbseresults.nic.in എന്നിവയിലൂടെ പരീക്ഷ ഫലം ലഭ്യമാകും. 2021 നവംബർ-ഡിസംബർ മാസങ്ങളിലാണ് പരീക്ഷ നടന്നത്.  


കൊവിഡ് സാഹചര്യവും അതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത്, CBSE 2021-22 അക്കാദമിക് വർഷത്തെ പരിക്ഷകൾ രണ്ട് ടേമുകളിലായിട്ടാണ് നടത്തുന്നത്. ആദ്യ ടേം 2021 നവംബർ-ഡിസംബർ മാസങ്ങളിൽ നടന്നപ്പോൾ, രണ്ടാം ടേം ഏപ്രിൽ 26 മുതൽ നടക്കും. കഴിഞ്ഞ വർഷം പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 99.4 ശതമാനമായിരുന്നു. 33 ശതമാനം മാർക്ക് നേടിയാൽ മാത്രമേ പാസ്സായതായി പരി​ഗണിക്കുകയുള്ളൂ. cbse.gov.in, cbseresults.nic.in. എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ  കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണ്.