09 May 2024 Thursday

സ്വർണവില വീണ്ടും കൂടി; പവന് വില 40,000 ന് അടുത്ത്; ഇന്ന് വർധിച്ചത് 800 രൂപ

ckmnews

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും കൂടി. നാൽപ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വർധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

മാർച്ച് 5 ന് പവന് പവന് 560 രൂപയും ഗ്രാമിന് 70 വർധിച്ചിരുന്നു. മാർച്ച ആറിന് ഇതേ വില തുടർന്നതിനു ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയിരിക്കുന്നത്.

മാർച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില.