09 May 2024 Thursday

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31 മുതല്‍, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിക്കും

ckmnews

എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31 മുതല്‍, പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23-ന് ആരംഭിച്ച് ഏപ്രില്‍ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 31-ന് ആരംഭിച്ച് ഏപ്രില്‍ 29-ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30-ന് ആരംഭിച്ച് ഏപ്രില്‍ 22-ന് അവസാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍/വി.എച്ച്.എസ്.ഇ. പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ 18 വരെ നടക്കും.


ഏപ്രില്‍, മേയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കും. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി മേയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മേയ് മാസത്തില്‍ പ്രസിദ്ധീകരിക്കും. മേയ് മാസത്തില്‍തന്നെ അധ്യാപകര്‍ക്കുള്ള പരിശീലനം നടക്കും.