09 May 2024 Thursday

സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും

ckmnews

സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും


സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ  വാർഷിക പരീക്ഷ  മാർച്ച് മാസം നടത്തും. ഏപ്രിൽ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രിൽ 10 നകം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ SSLC, പ്ലസ് ടു പരീക്ഷകൾ ഈ മാസം അവസാനം ആരംഭിക്കുന്നതിനാൽ, അതിന് മുൻപ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക്  വിദ്യാഭ്യാസ വകുപ്പ്  എത്തുകയായിരുന്നു.



ഈ മാസം 31 മുതലാണ് SSLC പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നത്. പ്ലസ് ടു പരീക്ഷകൾ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റർ, റംസാൻ വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷയ്ക്ക് പകരം വർക്ക്ഷീറ്റുകൾ നൽകും. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകൾ നടത്തുക.


മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങൾ പൂർത്തികരിച്ചതിനാൽ മാർച്ച് 31നുള്ളിൽ പരീക്ഷ നടത്തുന്നതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പില്ല. കോവി‍ഡിനെ തുടർന്ന് നവംബർ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താൻ തീരുമാനിച്ചതോടെ വിദ്യാർത്ഥികൾക്ക് രണ്ട്  മാസത്തെ വേനലാവധിയും ലഭിക്കും.