09 May 2024 Thursday

സ്വർണവില കുറഞ്ഞു:ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി

ckmnews

സ്വർണവില കുറഞ്ഞു:ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി


സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 240 രൂപയാണ് ഇന്ന് കുറഞ്ഞത്.ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 4670 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു.