09 May 2024 Thursday

മാർച്ച് ഒന്ന് മുതൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടർ വില 105 രൂപ വർദ്ധിച്ചു

ckmnews

മാര്‍ച്ച്‌ 1 മുതല്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 105 രൂപ കൂട്ടി.ഈ വര്‍ധനയോടെ ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. 5 കിലോ സിലിണ്ടറിന് 27 രൂപയും വര്‍ധിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ 5 കിലോ സിലിണ്ടറിന് 569 രൂപയാകും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറില്‍ വര്‍ധനയില്ല.


ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും എല്‍പിജി സിലിണ്ടര്‍ നിരക്ക് പ്രതിമാസം പരിഷ്കരിക്കാറുണ്ട്‌. നാഷണല്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിട്ടുണ്ട്.