09 May 2024 Thursday

കോഴിയിറച്ചി വില കുതിക്കുന്നു; ഒരുമാസം കൊണ്ടു കൂടിയത് 40 രൂപ

ckmnews

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു . ഒരു മാസം കൊണ്ട് 40 രൂപ വർധിച്ചതോടെ കിലോയ്ക്ക് 150 രൂപ പിന്നിട്ടു . ഇന്ധന വില വർധനയുണ്ടായാൽ 200 വരെ എത്തിയേക്കാം എന്ന ആശങ്കയാണ് വ്യാപാരികൾക്ക് . റോക്കറ്റ് പോലെയാണ് വില കുതിക്കുന്നത് . ജനുവരി അവസാനം 125 രൂപയായിരുന്നത് ഇന്നലെ 156 ലെത്തി . വരും ദിവസങ്ങളിലും കൂടിയേക്കും . വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഇറച്ചിക്കോഴികളെ കിട്ടാനില്ലാത്തതാണ് . ചൂട് കാരണം മുട്ടകൾ വിരിയാതായതോടെ മുൻപ് എത്തിയിരുന്നതിന്റെ അറുപത് ശതമാനം കോഴികൾ മാത്രമാണ് മാർക്കറ്റിലെത്തുന്നത്