09 May 2024 Thursday

തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

ckmnews

തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍


തിരുവനന്തപുരം:തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ . നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് കൊല നടന്നത്. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി ഗുണ്ടാ ലിസ്റ്റിലുള്ളയാളെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ പ്രതി കൊലപാതകത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു.