09 May 2024 Thursday

അക്രമം അവസാനിപ്പിക്കണം ചർച്ചകളിലൂടെ പരിഹാരം കാണണം:പുടിനോട് നരേന്ദ്ര മോദി

ckmnews

അക്രമം അവസാനിപ്പിക്കണം ചർച്ചകളിലൂടെ പരിഹാരം കാണണം:പുടിനോട് നരേന്ദ്ര മോദി


റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി  റഷ്യൻ പ്രസിഡന്റ് വ്ളാ‍ഡിമിർ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. അക്രമം നിർത്തണമെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.


യുക്രെയ്‌നിനെതിരായ തന്റെ “പ്രത്യേക ഓപ്പറേഷനെ” കുറിച്ച് പുടിൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അതിൽ റഷ്യ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും അയൽരാജ്യത്തിന് നേരെ സമ്പൂർണ ആക്രമണം നടത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ ഒരു രാജ്യം മറ്റൊന്നിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.