09 May 2024 Thursday

വ്യവസായികളോട് ശത്രുതാ മനോഭാവമരുത്; ചൂഷണം ചെയ്യുന്നവർക്ക് ജയിൽ: മുഖ്യമന്ത്രി

ckmnews

വ്യവസായികളോട് ശത്രുതാ മനോഭാവമരുത്; ചൂഷണം ചെയ്യുന്നവർക്ക് ജയിൽ: മുഖ്യമന്ത്രി


വ്യവസായികളോട് ശത്രുതാ മനോഭാവം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലര്‍ വ്യവസായികളെ ചൂഷണം ചെയ്യുന്നു. അത്തരക്കാര്‍ ജയിലില്‍ പോകേണ്ടിവരും. പൊതുരംഗത്ത് അഴിമതി വച്ചുപൊറുപ്പിക്കില്ല. ജനങ്ങളാണ് യജമാനന്മാര്‍. 


വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർ ജയിലിൽ കഴിയേണ്ടി വരും. സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോള്‍ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം തങ്ങളുടെ കീശയിലാക്കാന്‍ നോക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഏതൊരാൾക്കും ഇവിടെ വന്ന് വ്യവസായം തുടങ്ങാനാകും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. ചെറുകിടയായാലും വന്‍കിടയായാലും വ്യവസായികള്‍ ചെയ്യുന്നത് വലിയ സേവനമാണ്. കാരണം അവർ നിരവധി ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ ഭരണവകുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പരാമര്‍ശങ്ങള്‍.