27 April 2024 Saturday

കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ckmnews

കൊല്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു


കൊല്ലം : ജില്ലയിൽ നിരോധനാജ്ഞ. ശാസ്താംകോട്ട ഡിബി കോളേജിലെ സംഘർഷത്തെ തുടർന്നാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിവരെ ജില്ലയിൽ രാഷ്‌ട്രീയ യോഗങ്ങൾക്ക് ഉൾപ്പെടെ പോലീസ് വിലക്കേർപ്പെടുത്തി.സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. കോളേജ് വിദ്യാർത്ഥികൾക്കിടയിലുണ്ടായ സംഘർഷം പുറത്തേക്കും വ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാഷ്‌ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, സമാധാന ലംഘനത്തിന് കാരണമാകുന്ന പ്രവർത്തികൾ എന്നിവയ്‌ക്ക് വിലക്കുണ്ട്. നാലിൽ കൂടുതൽ പേർ സംഘം ചേർന്നാൽ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.