26 April 2024 Friday

വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; മലപ്പുറത്ത് രണ്ട് പേര്‍ അറസ്റ്റില്‍.

ckmnews

മലപ്പുറം: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ്  വില്‍പ്പന നടത്തിവന്ന രണ്ട് പേരെ വണ്ടൂര്‍ പൊലീസ്  അറസ്റ്റ് ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തില്‍ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികള്‍ വീതം കണ്ടെടുത്തത്. തുടര്‍ന്ന് ഇവരുടെ ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ വലിയ കഞ്ചാവ് പൊതിയും കണ്ടെത്തി.