09 May 2024 Thursday

ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാം;സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്

ckmnews

ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാം;സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്


തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍.ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ്.


ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് റോഡുകളില്‍ പൊങ്കാ ഇടാന്‍ അനുമതിയില്ല. മുന്‍വര്‍ഷത്തെപ്പോലെ വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം.


72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവായതിന്റെ രേഖ കയ്യിലുള്ള 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനനുമതി. രോഗലക്ഷണങ്ങളില്ലാത്ത 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാഗങ്ങളോടൊപ്പം പങ്കെടുക്കാം.


പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. പന്തലില്‍ ആഹാരസാധനം വിതരണം ചെയ്യാന്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.