26 April 2024 Friday

കോഴിക്കോട്ട് കൂട്ടുകാരോടൊപ്പം ക്വാറിയിൽ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു .ഒരാളെ രക്ഷപെടുത്തി

ckmnews



കോഴിക്കോട്∙ എടച്ചേരി പഞ്ചായത്ത് ഇരിങ്ങണ്ണൂർ എടച്ചേരി റോഡിൽ കച്ചേരിപ്പാറ ക്വാറിയിൽ വിദ്യാർഥി മുങ്ങിമരിച്ചു. കുറുമാഞ്ഞി കിഴക്കയിൽ സന്തോഷിന്റെ മകൻ അദ്വൈത് (15) ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കൂട്ടുകാരായ മറ്റ് നാലു പേരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് 10 മീറ്ററിൽ കൂടുതൽ ആഴമുള്ള ക്വാറിയിൽ മുങ്ങിപ്പോയത്. 

ഒരു കുട്ടിയെ നാട്ടുകാരിൽ ഒരാൾ രക്ഷപ്പെടുത്തി, അപ്പോൾ അദ്വൈത് കൂടുതൽ ആഴത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ. സുനിൽ , ടി. ബബീഷ്, സി. സന്തോഷ് കുമാർ എന്നിവരടങ്ങിയ സ്കൂബാ ടീമാണ് അദ്വൈതിനെ വെള്ളത്തിൽ നിന്നും മുങ്ങിയെടുത്തത്.