26 April 2024 Friday

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ

ckmnews

കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിലായി. മലപ്പുറം കോട്ടക്കൽ പൊലീസ്, വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പാ നിയമം ചുമത്തി ഇയാളെ തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നുസമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം പല്ലൻ ഷൈജു മുങ്ങുകയായിരുന്നു. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയാണ്. കോടാലി ശ്രീധരൻ്റെ കൂട്ടാളിയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും വാറൻ്റുണ്ട്.