09 May 2024 Thursday

ഗുണ്ടാ തലവൻ ‘മെന്റൽ ദീപു’ മരിച്ചു; ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു

ckmnews

ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് മെന്റൽ ദീപു (37) മരിച്ചു. മദ്യപിക്കുന്നതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് മെന്റൽ ദീപുവിനു നേരെ ആക്രമണമുണ്ടായത്.മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ അയിരൂപ്പാറ സ്വദേശി കുട്ടൻ ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്