26 April 2024 Friday

ഭൂരിതരം മാറ്റികിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ മന്ത്രി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു

ckmnews

ഭൂരിതരം മാറ്റികിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ മന്ത്രി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു


ഭൂരിതരം മാറ്റികിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ മത്സ്യതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ മന്ത്രി ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. ലാൻഡ് റവന്യൂ കമ്മിഷണർക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർ.ഡി.ഒ. ഓഫീസ് വരെ ഒന്നര വർഷം കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളിയായ വടക്കേക്കര പഞ്ചായത്ത് മാല്യങ്കര കോയിക്കൽ സജീവ (57) നെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.