09 May 2024 Thursday

ഗുണ്ടാ അക്രമം; രണ്ടു പേർക്ക് വെട്ടേറ്റു

ckmnews

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത്   ഗുണ്ടകളുടെ അക്രമത്തിൽ ( രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30) കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ നാല് പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ വൈകുന്നേരം ആറു മണിക്ക് മംഗലപുരം മുല്ലശേരിയിലാണ് അക്രമം നടന്നത്. വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ഫോണും പണവും അപഹരിച്ച കേസിലെ ഒന്നാം പ്രതിയായ ഷെഹിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലായത്.  മുൻകേസിൽ ജാമ്യത്തിലിറങ്ങി നിൽക്കവെയാണ് ഷെഹിൻ അക്രമം നടത്തിയത്.