09 May 2024 Thursday

കടം വീട്ടാന്‍ പത്രത്തില്‍ പരസ്യം; അബ്ദുള്ളയെ തേടിയെത്തിയത് അഞ്ച് പേര്‍

ckmnews

30 വര്‍ഷം മുമ്പ് പിതാവ് വാങ്ങിയ കടംവീട്ടാന്‍ പത്രത്തില്‍ പരസ്യം നല്‍കിയ മകന്‍ അടുത്തിടെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള പുളിമൂട്ടില്‍ അബ്ദുള്ളയുടെ രണ്ടാമത്തെ മകന്‍ നാസറാണ് തിങ്കളാഴ്ച പത്രപരസ്യം നല്‍കിയത്1980കളില്‍ ഗള്‍ഫില്‍ ഒരു മുറിയില്‍ അബ്ദുള്ളയ്‌ക്കൊപ്പം താമസിച്ചിരുന്ന ലൂസിസ് എന്നയാളില്‍ നിന്ന് വാങ്ങിയ കടം വീട്ടാനാണ് അബ്ദുള്ളയുടെ മകന്‍ നസീര്‍ പത്രത്തില്‍ പരസ്യം നല്‍കിയത്. എന്നാല്‍ അബ്ദുള്ളയുടെ കുടുംബം ഇത്തരത്തിലൊരു പരസ്യം നല്‍കിയതിന്റെ പേരില്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

ലൂസിസ് മരണപ്പെട്ടെന്നും മകനാണെന്നും അവകാശപ്പെട്ട് അഞ്ച് പേരാണ് നാസറിനെ തേടിയെത്തിയത്. എന്നാല്‍ നാസര്‍ തിരക്കുന്ന ലൂസിസ് തന്നെയാണോ മരണപ്പെട്ട പിതാവ് എന്ന് തേടിവന്ന അഞ്ച് പേര്‍ക്കും ഉറപ്പില്ല. ഇവരൊന്നും തന്നെ പണം മോഹിച്ചല്ല എത്തിയതെന്നും സംശയമുള്ളതിനാല്‍ തന്നെ സമീപിച്ചത് മാത്രമാണെന്നും നാസര്‍ 24 ന്യൂസിനോട് വെളിപ്പെടുത്തി. വന്നവരെല്ലാം പാസ്‌പോര്‍ട്ടും അന്നത്തെ മറ്റ് രേഖകളും തെളിവായി കാണിക്കുന്നുമുണ്ട്. വൈറലായ പത്ര പരസ്യത്തിലൂടെ സ്വന്തം പിതാവിനെയാണോ നാസര്‍ തിരക്കുന്നതെന്ന് അറിയാനായാണ് അഞ്ച് പേരുമെത്തിയത്. ഇവരാരും തന്നെ പണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല. 1980 കാലഘട്ടത്തില്‍ 1000 ദിര്‍ഹമാണ് ലൂസിസ് അബ്ദുള്ളയ്ക്ക് കടമായി നല്‍കി സഹായിച്ചത്.