09 May 2024 Thursday

ഒരാഴ്ചക്കിടെ തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.

ckmnews

തിരുവനന്തപുരം: ഒരാഴ്ചക്കിടെ തുടർച്ചയായി ഇടിഞ്ഞ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയിൽ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വർണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്നലെ 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില.


കഴിഞ്ഞ ദിവസം 15 രൂപയാണ് ഒരു ഗ്രാം സ്വർണവിലയിൽ കുറവുണ്ടായത്. 4500 രൂപയായിരുന്നു ജനുവരി 29, 30 തീയതികളിൽ 22 കാരറ്റ് വിഭാഗത്തിലെ ഒരു ഗ്രാം സ്വർണത്തിന്റെ വില. ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വർണവില ഗ്രാമിന്  4550 രൂപയായിരുന്നു. 28 ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 4515 രൂപയായി. പിന്നീട് 29 ന് 15 രൂപയും കുറഞ്ഞു. അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് സ്വർണ വില കുറഞ്ഞത്. അഞ്ച് ദിവസത്തിനിടെ ഒരു ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു.


മൂന്ന് ദിവസം മുൻപ് 4575 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. പിന്നീട് വില വർധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ യഥാക്രമം 36720 രൂപയും 36400 രൂപയും 36120 രൂപയുമായിരുന്നു സ്വർണവില. ഇന്നലെ ഒരു പവൻ സ്വർണ വില 120 രൂപ കുറഞ്ഞ് 36000 രൂപയായി. ഇന്നും 36000 രൂപയാണ് ഒരു പവന്റെ വില.


ഒരാഴ്ചക്കിടെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷം നാല് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയിൽ എത്തിയത്. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല.