09 May 2024 Thursday

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ട്രഷറിയും , വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും തുറക്കും

ckmnews

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ (Covid Restriction) വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. കൊവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ നാളെയും തുറന്ന് പ്രവർത്തിക്കുന്നത്. ട്രഷറികളും നാളെ തുറന്ന് പ്രവർത്തിക്കും. കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിൽ അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും വേഗം വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രത്യേക കാമ്പയിൻ നടത്താൻ ചീഫ് സെക്രെട്ടറി നിർദേശം നൽകിയിരുന്നു.