09 May 2024 Thursday

കോവിഡ് വ്യാപനം: രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു

ckmnews

തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26–ാം രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) കോവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. നേരത്തേ 2021 ഡിസംബർ 10 മുതൽ 17 വരെ നിശ്ചയിച്ചിരുന്ന മേള പിന്നീട് 2022 ഫെബ്രുവരി നാല് മുതല്‍ നടത്താനാണു തീരുമാനിച്ചിരുന്നത്. കോവിഡ്‌ സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിന് അനുസരിച്ചു മേള പിന്നീട് നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.