09 May 2024 Thursday

ഓപറേഷൻ പി ഹണ്ട്: ഐ.ടി പ്രൊഫഷണലുകള്‍ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

ckmnews

ഓപറേഷൻ പി ഹണ്ട്: ഐ.ടി പ്രൊഫഷണലുകള്‍ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ


കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ  ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യപകമായി നടത്തിയ പരിശോധനയില്‍ ഐ ടി പ്രൊഫഷണൾ ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. 450 കേന്ദ്രങ്ങളിലായി  161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരുടെ പക്കൽ നിന്നും ലാപ് ടോപ് , മൊബൈൽ തുടങ്ങി 186 ഉപകരങ്ങൾ പിടിച്ചെടുത്തു. 


വിദേശത്തു നിന്നുള്ള കുട്ടികളുടേ നഗ്ന ചിത്രങ്ങളായിരുന്നു നേരത്തേ പിടിച്ചെടുത്തത്. എന്നാല്‍ ഇപ്പോൾ കേരളത്തിൽ നിന്നുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും പിടിച്ചെടുത്തവയിലുണ്ടെന്ന് പൊലിസ് പറഞ്ഞു. 


കഴിഞ്ഞ വര്‍ഷം തന്നെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കുട്ടികള്‍ക്കെതിരെയുള്ള ലാംഗികാതിക്രമം തടയാന്‍ പൊലീസ് നടപടികള്‍ തുടങ്ങയിരുന്നു. ഇതില്‍ കുറവില്ലെന്ന് കണ്ടാണ് ഈ വര്‍ഷം വീണ്ടും ഓപറേഷന്‍ പി ഹണ്ട് തുടങ്ങിയത്. പൊലീസിന് കീഴിലുള്ള കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്ററാണ് ഇക്കാര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തി. 


അഞ്ചിനും പതനാറിനും ഇടയിലുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പിടിച്ചെടുത്തവയിൽ ഉണ്ട്. വാട്‌സാപ്പ്, ടെലഗ്രാം വഴിയാണ് കൂടുതല്‍ പ്രചരണം നടക്കുന്നത്. പൊലീസ് പിടിച്ചാല്‍ തെളിവ് നശിപ്പിക്കുന്ന രീതിയിലേക്ക് പ്രചാരകർ മാറി.ഉപകരണങ്ങള്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തുമെന്നാണ് പൊലീസ് കരുതുന്നത്.