26 April 2024 Friday

ഗുരുവായൂർ ,ചേളാരി , താനൂർ അടക്കം 10 മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി

ckmnews

ഗുരുവായൂർ : സംസ്ഥാനത്തെ റോഡ് വികസനത്തിന്റെ ഭാഗമായി 10 കൂറ്റന്‍ മേല്‍പാലങ്ങള്‍ക്ക് നിര്‍മാണാനുമതി. ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അനുവദിക്കാനാണ് തീരുമാനം.


ഗതാഗതക്കുരുക്ക് പരിഹരിക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്താകെ 10 മേല്‍പാലങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുക. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അനുവദിക്കാനാണ് തീരുമാനം.


ചിറയിന്‍കീഴ്, ഇരവിപുരം, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനാംകുറിശ്ശി, താനൂര്‍, ചേളാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങള്‍ ഉയരുക.


അതേസമയം, മേല്‍പാലം പണിക്കായി ആര്‍ബിഡിസികെ വൈകാതെ ടെന്‍ഡറുകള്‍ ക്ഷണിക്കുമെന്നാണ് വിവരം. നിലവില്‍ എറണാകുളത്ത് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ പണി പുരോഗമിക്കുകയാണ്. ഓഗസ്റ്റില്‍ ഇവ ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്നാണ് സൂചന. കിഫ്ബി ഫണ്ടിംഗിലാണ് നിര്‍മാണ പ്രവര്‍ത്തനം. കൊവിഡ് പശ്ചാത്തലത്തില്‍ പണികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു.